ഓ​ർ​മ​യി​ലെ നോ​വ്; നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ സി​റാ​ജ് പി​താ​വി​ന്‍റെ ഖ​ബ​റി​ടം സ​ന്ദ​ര്‍​ശി​ച്ചു
Thursday, January 21, 2021 5:02 PM IST
ഹൈ​ദ​രാ​ബാ​ദ്: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര വി​ജ​യ​ത്തി​നു ശേ​ഷം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ മു​ഹ​മ്മ​ദ് സി​റാ​ജ് പി​താ​വി​ന്‍റെ ഖ​ബ​റി​ടം സ​ന്ദ​ര്‍​ശി​ച്ചു. പ​ര​മ്പ​ര​യു​ടെ തു​ട​ക്ക​ത്തി​ല്‍ ന​വം​ബ​ര്‍ 20നാ​ണ് സി​റാ​ജി​ന്‍റെ പി​താ​വ് മു​ഹ​മ്മ​ദ് ഗൗ​സ് മ​ര​ണ​മ​ട​ഞ്ഞ​ത്.

പി​താ​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​തെ ടീ​മി​നൊ​പ്പം തു​ട​ര​നാ​ണ് സി​റാ​ജ് തീ​രു​മാ​നി​ച്ച​ത്. അ​മ്മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സി​റാ​ജ് ടീ​മി​നൊ​പ്പം തു​ട​ർ​ന്ന​ത്. പി​ന്നീ​ട് ഇ​ന്ത്യ​ൻ ടീം ​ജ​ഴ്സി​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച സി​റാ​ജ് അ​വ​സാ​ന ടെ​സ്റ്റി​ൽ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ട​ത്തോ​ടെ തി​ള​ങ്ങി.

അ​വ​സാ​ന ടെ​സ്റ്റ് ജ​യി​ച്ച് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​ൻ ടീം ​ഇ​ന്ത്യ​ക്ക് സി​റാ​ജി​ന്‍റെ പ്ര​ക​ട​നം സ​ഹാ​യി​ച്ചു. ടെ​സ്റ്റ് അ​ര​ങ്ങേ​റ്റ​ത്തി​നി​ടെ ദേ​ശീ​യ ഗാ​നം മു​ഴ​ങ്ങു​മ്പോ​ൾ പി​താ​വി​നെ ഓ​ർ​ത്ത് ക​ണ്ണു​നി​റ​ഞ്ഞ സി​റാ​ജി​ന്‍റെ ദൃ​ശ്യം ഏ​റെ നൊ​മ്പ​ര​മാ​യി​രു​ന്നു.

ഹൈ​ദ​രാ​ബാ​ദി​ലെ ഓ​ട്ടോ​തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പി​താ​വ് മു​ഹ​മ്മ​ദ് ഗൗ​സാ​ണ് സി​റാ​ജി​ന് വ​ള​രാ​നു​ള്ള ഊ​ർ​ജം ന​ൽ​കി​യ​ത്. പി​താ​വി​ന്‍റെ മ​ര​ണ ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം ഏ​റെ ദു​ര്‍​ഘ​ട​മാ​യി​രു​ന്നു. വീ​ട്ടു​കാ​രോ​ടും അ​മ്മ​യോ​ടും സം​സാ​രി​ച്ചു. അ​വ​ര്‍ ത​ന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അ​താ​ണ് ക​രു​ത്താ​യ​ത്. അ​വ​രു​ടെ പി​ന്തു​ണ​യാ​ണ് മാ​ന​സി​ക​മാ​യി ക​രു​ത്ത​നാ​ക്കി​യ​ത്. പി​താ​വി​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം- സി​റാ​ജ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------