ആ​ല​പ്പു​ഴ ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം 28 ന്
Thursday, January 21, 2021 5:24 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​ക്കാ​രു​ടെ നാ​ല​ര​പ്പ​തി​റ്റാ​ണ്ട് നീ​ണ്ട കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​കു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ആ​ല​പ്പു​ഴ ബൈ​പ്പാ​സ് ഈ ​മാ​സം 28 ന് ​ഉ​ദ്ഘാ​ട​നം ചെ​യ്ത് യാ​ത്ര​ക്ക് തു​റ​ന്നു​കൊ​ടു​ക്കും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​സൗ​ക​ര്യം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​ണ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക. 28 ന് ​ഉ​ച്ച​ക്ക് ഒ​ന്നി​ന് ഉ​ദ്ഘാ​ട​ത​ന ച​ട​ങ്ങ് ന​ട​ക്കും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന് താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ന​വം​ബ​ര്‍ 20 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സ്ഥാ​ന​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ണ്ട് മാ​സം കാ​ത്തി​രു​ന്നി​ട്ടും പ്ര​ധാ​ന​മ​ന്ത്രി​ക്ക് സൗ​ക​ര്യം ഒ​ത്തു​വ​ന്നി​ല്ല. ഇ​തോ​ടെ ഈ ​മാ​സം ത​ന്നെ പാ​ലം തു​റ​ക്കാ​ൻ സം​സ്ഥാ​നം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​ക​രം നി​തി​ൻ ഗ​ഡ്ക​രി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ക്കു​ക​യും ചെ​യ്തു.

6.8 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മാ​ണ് ആ​ല​പ്പു​ഴ ബൈ​പ്പാ​സ്. അ​തി​ല്‍ 4.8 എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യും, 3.2 കി​ലോ​മീ​റ്റ​ര്‍ മേ​ല്‍​പ്പാ​ല​വു​മാ​ണ്. ബീ​ച്ചി​ന്‍റെ മു​ക​ളി​ല്‍ കൂ​ടി പോ​കു​ന്ന ആ​ദ്യ​ത്തെ മേ​ല്‍​പ്പാ​ലം ക​ള​ര്‍​കോ​ട്, കൊ​മ്മാ​ടി ജം​ഗ്ഷ​നു​ക​ള്‍ മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്. പാ​ലം സൗ​ന്ദ​ര്യ വ​ല്‍​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------