ബി​ജെ​പി എം​പി​യു​ടെ ആ​ശു​പ​ത്രി​യി​ൽ ബോം​ബ് ഭീ​ഷ​ണി
Thursday, January 21, 2021 5:58 PM IST
നോ​യി​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ കൈ​ലാ​ഷ് ആ​ശു​പ​ത്രി​യി​ൽ അ​ജ്ഞാ​ത ബോം​ബ് ഭീ​ഷ​ണി. ഇ​തേ തു​ട​ർ​ന്ന് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ​നി​ന്നും രോ​ഗി​ക​ളെ ഉ​ൾ​പ്പെ​ടെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

നോ​യി​ഡ സെ​ക്ട​ർ 27 ൽ ​പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി എ​ത്തി​യ​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബോം​ബ് സ്ക്വാ​ഡും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ആ​ശു​പ​ത്രി​യു​ടെ ര​ണ്ട് നി​ല​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ നീ​ക്കി.

എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. വ്യാ​ജ ഭീ​ഷ​ണി​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. കൈ​ലാ​ഷ് ആ​ശു​പ​ത്രി​യു​ടെ ഉ​ട​മ​ക​ളി​ൽ ഒ​രാ​ൾ ബി​ജെ​പി എം​പി ഡോ. ​മ​ഹേ​ഷ് ശ​ർ​മ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------