പ​രീ​ക്ഷ​യെ​ഴു​താ​തെ ഐ​എ​എ​സ്; വ്യാ​ജ​വാ​ർ​ത്ത ഞെ​ട്ടി​ച്ചെ​ന്ന് ലോ​ക്‌​സ​ഭ സ്പീ​ക്ക​റു​ടെ മ​ക​ള്‍ അ​ഞ്ജ​ലി
Thursday, January 21, 2021 7:16 PM IST
ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ​യെ​ഴു​താ​തെ ഐ​എ​എ​സ് ല​ഭി​ച്ചെ​ന്ന വ്യാ​ജ വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ച്ച് ലോ​ക്‌​സ​ഭ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ല​യു​ടെ മ​ക​ള്‍ അ​ഞ്ജ​ലി ബി​ര്‍​ല. വ്യാ​ജ വാ​ർ​ത്ത ത​ന്നെ ആ​ദ്യം ബാ​ധി​ച്ചെ​ങ്കി​ലും ഒ​ടു​വി​ൽ ഇ​ത് പൊ​തു​സേ​വ​ന​ത്തി​നാ​യി ത​ന്നെ ബ​ല​പ്പെ​ടു​ത്തി​യെ​ന്നും അ​ഞ്ജ​ലി പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ട്രോ​ളു​ക​ൾ​ക്കെ​തി​രെ നി​യ​മം ഉ​ണ്ടാ​ക​ണം. ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ൾ പ​ട​ച്ചു​വി​ടു​ന്ന​വ​രെ ക​ണ്ടെ​ത്ത​ണം.

ഇ​ന്ന് താ​ൻ ഇ​തി​ന്‍റെ ഇ​ര​യാ​യി, നാ​ളെ മ​റ്റൊ​രാ​ളാ​കാം- അ​ഞ്ജ​ലി എ​ൻ​ഡി​ടി​വി​യോ​ട് പ​റ​ഞ്ഞു. പ​ഠി​ച്ച് പ​രീ​ക്ഷ എ​ഴു​തി​യ​തി​നു ശേ​ഷം ഇ​ത് വി​ശ​ദീ​ക​രി​ക്കേ​ണ്ടി​വ​ന്ന​ത് ത​ന്നെ അ​മ്പ​രി​പ്പി​ച്ചു. എ​ന്നാ​ൽ ഇ​ത് ത​ന്നെ കൂ​ടു​ത​ൽ ശ​ക്ത​യാ​ക്കി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കാ​ര​ണം പി​ന്നീ​ട് ജീ​വി​ത​ത്തി​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നേ​ക്കാം. ഒ​രു വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ ത​ന്നെ പ​ക്വ​മ​തി​യാ​ക്കി​യെ​ന്നും അ​ഞ്ജ​ലി പ​റ​യു​ന്നു.

അ​ഞ്ജ​ലി​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​തെ ഐ​എ​എ​സ് ല​ഭി​ച്ചെ​ന്നാ​യി​രു​ന്നു വ്യാ​ജ വാ​ർ​ത്ത പ​ര​ന്ന​ത്. ഫേ​സ്ബു​ക്കി​ലും വാ​ട്‌​സ്ആ​പ്പി​ലും ട്വി​റ്റ​റി​ലു​മാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​ത് പ​ങ്കു​വ​ച്ച​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മ​ത്സ​രാ​ധി​ഷ്ടി​ത പ​രീ​ക്ഷ​യാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ. പി​താ​വി​ന്‍റെ ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്താ​ണ് മ​ക​ള്‍​ക്ക് ഐ​എ​എ​സ് ല​ഭി​ച്ച​ത്. അ​ര്‍​ഹ​രെ ത​ഴ​ഞ്ഞാ​ണ് പി​ന്‍​വാ​തി​ലി​ലൂ​ടെ സ്പീ​ക്ക​റു​ടെ മ​ക​ള്‍​ക്ക് പ​രീ​ക്ഷ പോ​ലും എ​ഴു​താ​തെ ഐ​എ​എ​സ് ല​ഭി​ച്ച​തെ​ന്നും വ്യാ​ജ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​മു​ഖ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ഫ്പി ഫാ​ക്ട് ചെ​ക്ക് വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഭ​വം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ​വാ​ര്‍​ത്ത​യാ​ണെ​ന്ന് എ​എ​ഫ്പി ട്വീ​റ്റ് ചെ​യ്തു. 2019ലെ ​ഐ​എ​എ​സ് മെ​യി​ന്‍ പ​രീ​ക്ഷ അ​ഞ്ജ​ലി ബി​ര്‍​ല എ​ഴു​തി എ​ന്ന​ത് മാ​ത്ര​മാ​ണ് യാ​ഥാ​ർ​ഥ്യം. ഈ ​വി​വ​രം യു ​പി എ​സ് സി​യു​ടെ വെ​ബ്‌​സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. എ​ന്നാ​ല്‍ മ​റ്റു​ള്ള വി​വ​ര​മെ​ല്ലാം വ്യാ​ജ​മാ​യി​രു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച് ദ ​ക്വി​ന്‍റ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മം അ​ഞ്ജ​ലി​യെ സ​മീ​പി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന​ത് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​ണെ​ന്നും വ്യാ​ജ പ്ര​ചാ​ര​ണം ക​ണ്ട് ചി​രി​ച്ചെ​ന്നും അ​ഞ്ജ​ലി പ്ര​തി​ക​രി​ച്ചു. സി​വി​ല്‍ സ​ര്‍​വീ​സ് ഫ​ല​ത്തി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പോ​ലും യു ​പി എ​സ് സി ​ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ സു​താ​ര്യ​മാ​ണെ​ന്നും പി​ന്‍​വാ​തി​ല്‍ നി​യ​മ​നം ന​ട​ക്കി​ല്ലെ​ന്നും സം​വി​ധാ​ന​ത്തെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------