റി​പ്പ​ബ്ളി​ക് ദി​നം: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ
Thursday, January 21, 2021 7:26 PM IST
നെ​ടു​മ്പാ​ശേ​രി: റി​പ്പ​ബ്ളി​ക് ദി​നം മു​ൻ​നി​ർ​ത്തി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി. വി​മാ​ന​ത്താ​വ​ള​വും അ​നു​ബ​ന്ധ റോ​ഡു​ക​ളും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണ്.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കു​വാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. ഇ​വി​ടെ വ​ന്നു​പോ​കു​ന്ന എ​ല്ലാ​വ​രെ​യും പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​വാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തു സം​ബ​ന്ധി​ച്ച് എ​ല്ലാ സു​ര​ക്ഷ ഭ​ട​ൻ​മാ​ർ​ക്കും പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സി​ഐ​എ​സ്എ​ഫ് സീ​നി​യ​ർ ക​മാ​ണ്ട​ന്‍റ് എ​ച്ച്. പാ​ണ്ഡെ പ​റ​ഞ്ഞു. ദ്രു​ത​ക​ർ​മ സേ​ന, ഡോ​ഗ് സ്ക്വാ​ഡ്, ബോം​ബ് സ്ക്വാ​ഡ്, ര​ഹ​സ്യ അ​ന്വോ​ഷ​ണ വി​ഭാ​ഗം എ​ന്നി​വ​യെ​ല്ലാം 24 മ​ണി​ക്കൂ​റും ജാ​ഗ്ര​ത​യി​ലാ​യി​രി​ക്കും.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ. കോ​വി​ഡ് ജാ​ഗ്ര​താ നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വേ​ശ​ന​മി​ല്ല. ഇ​തു​കൊ​ണ്ട് സ​ന്ദ​ർ​ശ​ക വി​ല​ക്ക് ഈ ​വ​ർ​ഷം വേ​ണ്ടി​വ​രു​ന്നി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു മു​ത​ൽ ലാ​ഡ​ർ പോ​യി​ന്‍റ് വ​രെ എ​ല്ലാ​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ വി​ധേ​യ​മാ​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------