കോവിഡിലും കുറഞ്ഞില്ല; ക​ഴി​ഞ്ഞ വ​ര്‍​ഷം പി​ടി​കൂ​ടി​യ​ത് 2939 കി​ലോ ക​ഞ്ചാ​വ്
Thursday, January 21, 2021 7:44 PM IST
കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യി​ലും സം​സ്ഥാ​ന​ത്ത് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ കു​റ​വി​ല്ല. എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി പി​ടി​കൂ​ടി​യ​ത് 2938.913 കി​ലോ ക​ഞ്ചാ​വ്.

കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ണ്‍ ക​ല​യ​ള​വി​ലും വ​ര്‍​തോ​തി​ല്‍ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. സ​മ്പൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ മാ​ര്‍​ച്ച്, ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി പി​ടി​കൂ​ടി​യ​ത് 509.6575 കി​ലോ ക​ഞ്ചാ​വാ​ണ്.

ഭൂ​രി​ഭാ​ഗ​വും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വി​ല്‍​പ്പ​ന​യ്ക്കെ​ത്തി​ച്ച​വ​യാ​ണ്. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും യു​വാ​ക്ക​ളാ​ണ്. ഏ​പ്രി​ല്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളൊ​ഴി​ച്ചാ​ല്‍ ബാ​ക്കി​യു​ള്ള പ​ത്തു മാ​സ​വും പി​ടി​കൂ​ടി​യ​ത് ശ​രാ​ശ​രി 100 കി​ലോ ക​ഞ്ചാ​വാ​ണ്.

വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ വി​ല്‍​പ്പ​ന​യി​ലും വ​ന്‍​തോ​തി​ലു​ള്ള വ​ര്‍​ധ​ന​യാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം 27659.763 ലി​റ്റ​ർ വ്യാ​ജ​മ​ദ്യ​മാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. ലോ​ക്ഡൗ​ണ്‍ സ​മ​യ​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ​യും നി​ര്‍​മാ​ണ​വും വി​ല്‍​പ്പ​ന​യും വ​ര്‍​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------