അ​തി​ർ​ത്തി​യി​ൽ പാ​ക് വെ​ടി​വ​യ്പ്; സൈ​നി​ക​ൻ മ​രി​ച്ചു
Thursday, January 21, 2021 8:06 PM IST
ജ​മ്മു: ജ​മ്മു​കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ പാ​ക് സൈ​ന്യം വെ​ടി​നി​ർ​ത്ത​ൽ​ക​രാ​ർ ലം​ഘി​ച്ച് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സൈ​നി​ക​ൻ മ​രി​ച്ചു. ജ​മ്മു​കാ​ഷ്മീ​ർ റൈ​ഫി​ൾ​സ് യൂ​ണി​റ്റ് ഹ​വി​ൽ​ദാ​ർ നി​ർ​മ​ൽ സിം​ഗ് ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പൂ​ഞ്ച് ജി​ല്ല​യി​ലെ കൃ​ഷ്ണ ഘാ​ട്ടി സെ​ക്ട​റി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. പ്ര​കോ​പ​ന​മി​ല്ലാ​തെ പാ​ക് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------