പാ​ക്കി​സ്ഥാ​ന് സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി ചൈ​ന
Thursday, January 21, 2021 9:35 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന് അ​ഞ്ച് ല​ക്ഷം ഡോ​സ് സി​നോ​ഫാം കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി ചൈ​ന. സി​നോ​ഫാം കോ​വി​ഡ് വാ​ക്സി​ൻ അ​ഞ്ച് ല​ക്ഷം ഡോ​സ് സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ചൈ​ന സ​മ്മ​തി​ച്ച​താ​യി പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മു​ഹ​മ്മ​ദ് ഖു​റേ​ഷി. വി​മാ​നം അ​യ​ച്ച് വാ​ക്സി​ൻ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചൈ​ന അ​റി​യി​ച്ച​താ​യി ഖു​റേ​ഷി പ​റ​ഞ്ഞു.

ഇ​ത് സ​ന്തോ​ഷം ന​ൽ​കു​ന്ന വാ​ർ​ത്ത​യാ​ണ്. ഈ ​വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ച് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ഖു​റേ​ഷി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഭാ​വി​യി​ൽ 1.1 ദ​ശ​ല​ക്ഷം ഡോ​സു​ക​ൾ ആ​വ​ശ്യ​മാ​യി വ​രും. എ​ന്നാ​ൽ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ഇ​ത്ര​യും വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന് ചൈ​ന ഉ​റ​പ്പ് ന​ൽ​കി​യ​താ​യും ഖു​റേ​ഷി അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച സി​നോ​ഫോം വാ​ക്സി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ അ​നു​മ​തി പാ​ക്കി​സ്ഥാ​ൻ ന​ൽ​കി​യി​രു​ന്നു. ചൈ​ന ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച വാ​ക്സി​നാ​ണ് സി​നോ​ഫാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------