അ​ടി​മു​ടി മാ​റ്റം..! ഓ​വ​ൽ ഓ​ഫീ​സി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ജോ ​ബൈ​ഡ​ൻ
Friday, January 22, 2021 3:56 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക ഓ​ഫീ​സ്‌ മു​റി​യാ​യ ഓ​വ​ൽ ഓ​ഫീ​സി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ജോ ​ബൈ​ഡ​ൻ. മു​ൻ പ്ര​സി​ഡ​ന്‍റും വി​വാ​ദ നാ​യ​ക​നു​മാ​യ ആ​ൻ​ഡ്രൂ ജാ​ക്സ​ണി​ന്‍റെ ഛായാ​ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നീ​ക്കി.

ട്രം​പ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ജാ​ക്സ​ണി​ന്‍റെ ഛായാ​ചി​ത്രം ഓ​ഫീ​സി​ൽ തൂ​ക്കി​യി​രു​ന്ന​ത്. രാ​ഷ്ട്ര​ശി​ൽ​പ്പി​ക​ളി​ൽ ഒ​രാ​ളാ​യ ബെ​ഞ്ച​മി​ൻ ഫ്രാ​ങ്ക​ളി​ന്‍റെ ഛായാ​ചി​ത്ര​മാ​ണ് ബൈ​ഡ​ൻ പു​തി​യ​താ​യി വ​ച്ച​ത്.

മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ജൂ​ണി​യ​ർ, റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി, റോ​സ പാ​ർ​ക്സ് ‌എ​ന്നി​വ​രു​ടെ ശി​ൽ​പ​ങ്ങ​ളും കാ​ണാം. പ്ര​സി​ഡ​ന്‍റി​ന്‍റെ ക​സേ​ര​യ്ക്ക് പി​ന്നി​ലാ​യി മ​ക്ക​ളു​ടെ​യും കൊ​ച്ചു​മ​ക്ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളും ഇ​ടം​പി​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------