സീ​റ്റ് നി​ർ​ണ​യ​വും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും വ​ലി​ച്ച് നീ​ട്ടി​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി
Friday, January 22, 2021 11:58 AM IST
തി​രു​വ​ന​ന്ത​പു​രം: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ർ​ണ​യ​വും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും വ​ലി​ച്ച് നീ​ട്ടി​ല്ലെ​ന്ന് മു​സ്ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. ഭ​ര​ണ തു​ട​ർ​ച്ച ഉ​ണ്ടാ​കി​ല്ലെ​ന്നും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രീ​തി​യാ​കി​ല്ല നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ. കേ​ര​ളാ ഭ​ര​ണം ബി​ജെ​പി​ക്ക് കി​ട്ട​ണ​മെ​ന്ന് ആ​രും ആ​ഗ്ര​ഹി​ക്കി​ല്ല. ഇ​ത​വ​ണ വോ​ട്ട് പാ​ഴാ​കി​ല്ല. എ​ല്ലാ​വ​രും യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യും. എ​ൽ​ഡി​എ​ഫി​നോ ബി​ജെ​പി​ക്കോ സ്വ​ത​ന്ത്ര​ർ​ക്കോ വോ​ട്ട് പോ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വേ​ണ്ടെ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. 19 സീ​റ്റ് ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന് ത​ന്നു. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വേ​ണ്ട എ​ന്ന് ജ​നം തീ​രു​മാ​നി​ക്കും. അ​തി​നാ​ൽ സ്വ​ഭാ​വി​ക​മാ​യി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രുമെന്നും അദ്ദേഹം പറഞ്ഞു.

ഭ​ര​ണ​തു​ർ​ച്ച മി​ഥ്യാ​ധാ​ര​ണ​യാ​ണ്. ഭ​ര​ണ മാ​റ്റം ഉ​ണ്ടാ​കും. യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക അ​തി​ന് യോ​ജി​ച്ച​താ​കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------