സു​പ്രീം​കോ​ട​തി അ​നു​മ​തി; സി​ദ്ധി​ഖ് കാ​പ്പ​ന് അ​മ്മ​യു​മാ​യി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ സം​സാ​രി​ക്കാം
Friday, January 22, 2021 1:57 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ധി​ഖ് കാ​പ്പ​ന് അ​മ്മ​യു​മാ​യി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ സം​സാ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി സു​പ്രീം​കോ​ട​തി. സി​ദ്ദി​ഖ് കാ​പ്പ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം​കോ​ട​തി ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

90 വ​യ​സു​ള്ള അ​മ്മ​യ്ക്ക് സി​ദ്ധി​ഖ് കാ​പ്പ​നു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സം​സാ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​പി​ല്‍ സി​ബ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ന്‍ നു​ണ​പ​രി​ശോ​ധ​ന ഉ​ള്‍​പ്പ​ടെ ഏ​ത് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​നാ​കാ​ന്‍ സി​ദ്ദി​ഖ് കാ​പ്പ​ന്‍ ത​യാ​റാ​ണെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു.

കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി അ​ടു​ത്ത ആ​ഴ്ച​ത്തേ​ക്കു മാ​റ്റി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​കു​ന്ന സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി മാ​റ്റി​യ​ത്.

യു​പി​യി​ലെ ഹ​ത്രാ​സി​ൽ പെ​ൺ​കു​ട്ടി മ​രി​ച്ച സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് സി​ദ്ധി​ഖ് കാ​പ്പ​നെ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് സി​ദ്ധി​ഖി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------