ക​ർ​ഷ​ക​രി​ലെ ഭി​ന്ന മു​ത​ലെ​ടു​ക്കാ​ൻ കേ​ന്ദ്രം; പ​തി​നൊ​ന്നാം​വ​ട്ട ച​ർ​ച്ച​യും പ​രാ​ജ​യം
Friday, January 22, 2021 7:30 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രും ക​ർ​ഷ​ക​രു​മാ​യു​ള്ള പ​തി​നൊ​ന്നാം​വ​ട്ട ച​ർ​ച്ച​യും പ​രാ​ജ​യം. ക​ർ​ഷ​ക​രും സ​ർ​ക്കാ​രും ത​ങ്ങ​ളു​ടെ മു​ൻ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്. കൂ​ടു​ത​ൽ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലെ​ന്ന് ച​ർ​ച്ച​യി​ൽ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ച​ർ​ച്ച തു​ട​ര​ണ​മെ​ങ്കി​ൽ സം​ഘ​ട​ന​ക​ൾ തീ​യ​തി അ​റി​യി​ക്കണ​മെ​ന്നും സ​ർ​ക്കാ​ർ നി​ല​പാ​ട് എ​ടു​ത്തു. സം​ഘ​ട​ന​ക​ൾ ആ​ലോ​ചി​ച്ച് ശ​നി​യാ​ഴ്ച 12 ന് ​മു​ൻ​പ് ച​ർ​ച്ച​യ്ക്കു​ള്ള പു​തി​യ തീ​യ​തി അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പറഞ്ഞിരിക്കുന്നത്.

18 മാ​സം നി​യ​മ​ങ്ങ​ൾ മ​ര​വി​പ്പി​ക്കാ​മെ​ന്ന നി​ർ​ദേ​ശം മി​ക​ച്ച​താ​ണെ​ന്നും അ​ത് പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​യ്ക്കി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. സ​ർ​ക്കാ​ർ നി​ർ​ദേ​ശം പ​രി​ഗ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട മ​ന്ത്രി​മാ​ർ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളി​ൽ അ​പ​കാ​ത​യി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ചു. സ​ർ​ക്കാ​ർ നി​ർ​ദേ​ശം ക​ർ​ഷ​ക​ർ പ​രി​ഗ​ണി​ക്കാ​ൻ ത​യാ​റാ​യാ​ൽ മാ​ത്ര​മേ അ​ടു​ത്ത ഘ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്ന് കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ അ​റി​യി​ച്ചു.

നി​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ലോ​ചി​ച്ചു. സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ത്തി​ൽ കു​ഴ​പ്പ​മു​ണ്ടാ​യ​തി​നാ​ല​ല്ല ഇ​ത്. മി​ക​ച്ചൊ​രു നി​ർ​ദേ​ശ​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ നി​ങ്ങ​ൾ അ​ത് നി​ര​സി​ച്ചു- മ​ന്ത്രി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്രം മു​ന്നോ​ട്ടു​വ​ച്ച ഉ​പാ​ധി​ക​ൾ സം​ബ​ന്ധി​ച്ച് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്കു​ള്ളി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത മു​ത​ലെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്ന​ത്. ഏ​താ​നും സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. ക​ർ​ഷ​ക നേ​താ​ക്ക​ളും അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ണ്ടെ​ന്ന വ​സ്തു​ത മ​റ​ച്ചു​വ​ച്ചി​ല്ല.

എ​ന്നാ​ൽ 96 ശ​ത​മാ​നം സം​ഘ​ന​ക​ൾ​ക്കും ഒ​രേ നി​ല​പാ​ടാ​ണെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ചി​ല സം​ഘ​ട​ന​ക​ൾ​ക്ക് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച ഫോ​ർ​മു​ല അം​ഗീ​ക​രി​ക്ക​ണ​മെ​ന്നു​ണ്ട്. ഇ​ത് ച​ർ​ച്ച ചെ​യ്യും ഇ​വ​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ ച​ർ​ച്ച​യ്ക്കെ​ത്തി​യ ത​ങ്ങ​ളെ മ​ന്ത്രി അ​പ​മാ​നി​ച്ചെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു. മൂ​ന്ന​ര​മ​ണി​ക്കൂ​റോ​ളം മ​ന്ത്രി ത​ങ്ങ​ളെ കാ​ത്തി​രു​ത്തി​യെ​ന്ന് കി​സാ​ൻ മ​സ്ദൂ​ർ സം​ഘ​ർ​ഷം ക​മ്മി​റ്റി നേ​താ​വ് എ​സ്എ​സ് പാ​ന്ഥ​ർ പ​റ​ഞ്ഞു.

മ​ന്ത്രി ച​ർ​ച്ച​യ്ക്കെ​ത്തി​യ ഉ​ട​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം പ​രി​ഗ​ണി​ക്കാ​ൻ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു. സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യി തു​ട​രു​മെ​ന്നും പാ​ന്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------