ത​മി​ഴ്നാ​ട്ടി​ൽ കാ​ട്ടാ​ന​യെ തീ​കൊ​ളു​ത്തി കൊ​ന്നു; റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ അ​റ​സ്റ്റി​ൽ
Friday, January 22, 2021 7:22 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട് മ​സി​ന​ഗു​ഡി​യി​ൽ കാ​ട്ടാ​ന​യെ തീ​കൊ​ളു​ത്തി കൊ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. മ​സ​ന​ഗു​ഡി​യി​ലെ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​രാ​യ പ്ര​ശാ​ന്ത്, റെ​യ്മ​ണ്ട് ഡീ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ആ​ന​യ്ക്കു ചി​കി​ത്സ ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് ചെ​രി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ക​ണ്ണി​ല്ലാ​ത്ത ക്രൂ​ത​ര ന​ട​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വ​ന്ന ആ​ന​യെ തു​ര​ത്താ​ൻ ട​യ​ർ ക​ത്തി​ച്ച് എ​റി​യു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് മി​ണ്ടാ​പ്രാ​ണി​യോ​ട് ന​ട​ത്തി​യ ക്രൂ​ര​ത പു​റം​ലോ​കം അ​റി​യു​ന്ന​ത്. ടെ​റ​സി​നു മു​ക​ളി​ൽ​നി​ന്നാ​ണ് ആ​ന​യ്ക്കു​നേ​രെ ക​ത്തി​ച്ച ട​യ​ർ എ​റി​ഞ്ഞ​ത്. തീ​പി​ടി​ച്ച ട​യ​ർ ആ​ന​യു​ടെ ത​ല​യി​ൽ വീ​ണു. ത​ട്ടി​ക്കു​ട​യു​ന്ന​തി​നി​ടെ ചെ​വി​യി​ൽ ട​യ​ർ കൊ​ളു​ത്തി​ക്കി​ട​ന്ന് ക​ത്തി. അ​ല​റി​വി​ളി​ച്ച് ആ​ന കാ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​യി.

പി​ന്നീ​ട് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ ആ​ന നി​ൽ​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പി​ന്നി​ൽ തീ​പ്പൊ​ള്ള​ൽ ഏ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വീ​ണ്ടും ആ​ന​യെ പു​ഴ​യി​ലെ വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങ​നി​ൽ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​രി​ക്കി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​കു​ന്ന​ത്.

പൊ​ള്ളി​പ്പ​ഴു​ത്തു​പൊ​ട്ടി​യതിന്‍റെ വേ​ദ​ന സ​ഹി​ക്കാ​ൻ വ​യ്യാ​തെ ആ​ന വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ര​യ്ക്കെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം ആ​ന ചെ​രി​യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------