മു​ള​ങ്കാ​ട​കം ക്ഷേ​ത്ര​ത്തി​ൽ തീ​പി​ടി​ത്തം; ചു​റ്റ​മ്പ​ല​ത്തി​ന്‍റെ മു​ൻ​ഭാ​ഗം ക​ത്തി​ന​ശി​ച്ചു‌
Saturday, January 23, 2021 11:45 AM IST
കൊ​ല്ലം: മു​ള​ങ്കാ​ട​കം ക്ഷേ​ത്ര​ത്തി​ലെ ഗോ​പു​ര​ന​ട​യി​ൽ തീ​പി​ടു​ത്തം. ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. കെ​ടാ​വി​ള​ക്കി​ൽ​നി​ന്നു​ള്ള തീ ​പ​ട​ർ​ന്ന​താ​ണ് അ​ഗ്നി​ബാ​ധ​യ്ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക്ഷേ​ത്ര​ത്തി​ന്‍റെ വേ​താ​ളി​പു​റം പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​രാ​യി. ദേ​ശീ​യ​പാ​ത​യി​ലു​ടെ പോ​യ വാ​ഹ​ന​യാ​ത്രി​ക​രാ​ണ് ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ൽ തീ​യും പു​ക​യും കാ​ണു​ന്ന​ത്. ഇ​വ​ർ ഹൈ​വേ പ​ട്രോ​ളിം​ഗ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​ട​പ്പാ​ക്ക​ട, ചാ​മ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് തീ‌‌​യ​ണ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------