കു​ട്ട​നാ​ട്ടി​ലേ​ക്ക് ഇ​ല്ല; നീ​ന്ത​ൽ അ​റി​യി​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ
Saturday, January 23, 2021 11:33 AM IST
കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ സീ​റ്റ് വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ. തോ​റ്റ പാ​ർ​ട്ടി​ക്ക് സീ​റ്റ് വി​ട്ടു ന​ൽ​കേ​ണ്ട ഗ​തി​കേ​ട് എ​ൻ​സി​പി​ക്കി​ല്ല. കു​ട്ട​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​നി​ല്ല. ത​നി​ക്ക് നീ​ന്ത​ൽ അ​റി​യി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സി​റ്റിം​ഗ് സീ​റ്റാ​യ പാ​ലാ ഉ​റ​പ്പി​ക്കാ​നാ​യി കാ​പ്പ​ൻ മും​ബൈ​യി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നാ​ണ് കാ​പ്പ​ൻ മും​ബൈ​യ്ക്ക് വ​ണ്ടി ക​യ​റു​ന്ന​ത്.

പാ​ലാ സീ​റ്റ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ മു​ന്ന​ണി മാ​റ​ണ​മെ​ന്നും കാ​പ്പ​ൻ ആ​വ​ശ്യ​പ്പെ​ട്ടും. ജോ​സ് കെ. ​മാ​ണി എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് കാ​പ്പ​ന്‍റെ പാ​ലാ സീ​റ്റി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------