വിതുരയിൽ കാ​ട്ടാ​ന ച​രി​ഞ്ഞ നി​ല​യി​ൽ; സമീപത്ത് കുട്ടിയാനയും
Saturday, January 23, 2021 11:36 AM IST
വി​തു​ര: ക​ല്ലാ​റി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന​പ്പാ​റ​യ്ക്ക് സ​മീ​പം 26-ലാ​ണ് സം​ഭ​വം. ച​രി​ഞ്ഞ പി​ടി​യാ​ന​യ്ക്ക് സ​മീ​പം ആ​റു​മാ​സം പ്രാ​യ​മാ​യ കു​ട്ടി​യാ​ന​യു​മു​ണ്ട്.

ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ആ​ന പു​ര​യി​ട​ത്തി​ലെ​ത്തി​യ​തും ച​രി​ഞ്ഞ​തും. ച​രി​ഞ്ഞ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ആ​ന​യു​ടെ ശ​രീ​ര​ത്ത് പ​രി​ക്കു​ക​ളൊ​ന്നും കാ​ണാ​നി​ല്ല. രോ​ഗം മൂ​ല​മാ​കാം ആ​ന ച​രി​ഞ്ഞ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ആ​ന​യെ മ​റ​വു ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------