കൊ​ട്ടാ​ര​ക്ക​ര​യി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം വ​യ​ലി​ൽ ക​ണ്ടെ​ത്തി
Saturday, January 23, 2021 12:16 PM IST
കൊ​ട്ടാ​ര​ക്ക​ര: വീ​ട്ട​മ്മ​യെ വ​യ​ല്‍​വ​ര​മ്പി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​ല​മ​ണ്‍ ഗോ​വി​ന്ദ​മം​ഗ​ലം റോ​ഡ് പു​ല​മ​ണ്‍ ന​ഗ​റി​ല്‍ ജോ​ര്‍​ജി​ന്‍റെ ഭാ​ര്യ ഓ​മ​ന (60) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​ടി​ന് തീ​റ്റ ശേ​ഖ​രി​ക്കാ​നാ​യി വീ​ട്ടി​ല്‍ നി​ന്നും പോ​യ​താ​യി​രു​ന്നു വീ​ട്ട​മ്മ. ഈ ​സ​മ​യം ഭ​ര്‍​ത്താ​വ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഭ​ര്‍​ത്താ​വ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഓ​മ​ന​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം അ​റി​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​യ​ല്‍ വ​ര​മ്പി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​യ​ര​ത്തി​ലു​ള്ള റോ​ഡി​ല്‍ നി​ന്നും ക​ല്ലി​ല്‍ ച​വി​ട്ടി വ​യ​ലി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------