ടി​ക്‌ടോക് വീ​ഡി​യോയ്ക്കായി റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്നു; കൗ​മാ​ര​ക്കാ​ര​ൻ ട്രെ​യിനിടി​ച്ചു മ​രി​ച്ചു
Saturday, January 23, 2021 1:53 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: ടി​ക്‌ടോക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​നാ​യി റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന കൗ​മാ​ര​ക്കാ​ര​ന്‍ ട്രെ​യി​നിടി​ച്ചു മ​രി​ച്ചു. പാ​ക്കി​സ്ഥാ​നി​ലെ റാ​വ​ല്‍​പി​ണ്ടി​ക്ക് അ​ടു​ത്തു​ള്ള ഷാ ​ഖാ​ലി​ദ് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം.

ഹം​സ ന​വീ​ദ്(18) ആ​ണ് മ​രി​ച്ച​ത്. റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ഇ​യാ​ള്‍ ന​ട​ക്കു​ന്ന​ത് സു​ഹൃ​ത്താ​ണ് പ​ക​ര്‍​ത്തി​യ​ത്. എ​ന്നാ​ല്‍ പാ​ഞ്ഞെ​ത്തി​യ ട്രെ​യി​ന്‍ ഹം​സ​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വി​ടെ എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------