വി​ക​സ​ന​ത്തി​ലാ​ണ് നേ​മം കേ​ര​ള​ത്തി​ലെ ഗു​ജ​റാ​ത്താ​യ​ത്; വി​ശ​ദീ​ക​രി​ച്ച് കു​മ്മ​നം
Saturday, January 23, 2021 2:32 PM IST
തി​രു​വ​ന​ന്ത​പു​രം: നേ​മം കേ​ര​ള​ത്തി​ലെ ഗു​ജ​റാ​ത്താ​ണെ​ന്ന പ്ര​സ്താ​വ​ന​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ രം​ഗ​ത്ത്. വി​ക​സ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നേ​മം കേ​ര​ള​ത്തി​ലെ ഗു​ജ​റാ​ത്താ​യ​തെ​ന്ന് കു​മ്മ​നം പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്കൊ​പ്പം നി​ന്ന മ​ണ്ഡ​ല​മാ​ണ് നേ​മം. താ​ൻ നേ​മ​ത്ത് മ​ത്സ​രി​ക്കു​മോ എ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ കു​മ്മ​ന​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജ്യ​ത്ത് കൂ​ടു​ത​ൽ മ​നു​ഷ്യ​ത്വ​ര​ഹി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് ഗു​ജ​റാ​ത്തി​ലാ​ണ്. നേ​മ​ത്തെ ഗു​ജ​റാ​ത്തി​നോ​ട് ഉ​പ​മി​ച്ച​തോ​ടെ ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളെ കു​മ്മ​നം അ​പ​മാ​നി​ച്ചു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

നേ​മം മ​ണ്ഡ​ലം ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്താ​ണെ​ന്നും നേ​മ​ത്ത് പാ​ർ​ട്ടി​ക്ക് വെ​ല്ലു​വി​ളി​യി​ല്ലെ​ന്നു​മാ​ണ് നേ​ര​ത്തെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------