വ​ർ​ഗീ​യ​ത​യു​മാ​യി എ​ൽ​ഡി​എ​ഫ് സ​ന്ധി ചെ​യ്യി​ല്ല; തു​ട​ർ​ഭ​ര​ണം ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ
Saturday, January 23, 2021 4:44 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ഗീ​യ​ത​യു​മാ​യി എ​ൽ​ഡി​എ​ഫ് സ​ന്ധി ചെ​യ്യി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. വി​പു​ല​മാ​യ ജ​ന​കീ​യ ഐ​ക്യം രൂ​പ​പ്പെ​ടു​ത്തും. തു​ട​ർ​ഭ​ര​ണ സാ​ധ്യ​ത ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് മ​താ​ധി​ഷ്ഠി​ത കൂ​ട്ടു​കെ​ട്ടി​ന് മു​തി​ർ​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ദു​രു​പ​യോ​ഗം യു​ഡി​എ​ഫ് ന്യാ​യീ​ക​രി​ച്ചു. അ​ശോ​ക് ഗെ​ഹ്ലോ​ട്ട് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ വി​മ​ർ​ശി​ച്ചി​ട്ടും പ്ര​തി​പ​ക്ഷം ചെ​യ്യു​ന്നി​ല്ല. യു​ഡി​എ​ഫി​ന്‍റെ അ​വ​സ​ര​വാ​ദ നീ​ക്ക​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​റ്റാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ള​കി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ​ത്തെ ജ​ന​ങ്ങ​ൾ നി​രാ​ക​രി​ക്കും. യു​ഡി​എ​ഫി​ൽ കൂ​ടു​ത​ൽ ത​ർ​ക്ക​ങ്ങ​ളാ​ണ് ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്. യു​ഡി​എ​ഫി​ലെ പ്ര​ധാ​ന ഘ​ട​ക ക​ക്ഷി​യാ​യിരുന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​യു​ഡി​എ​ഫ് വി​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം കേ​ര​ള​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കൊ​പ്പം നി​ന്നി​ല്ല. സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി ന​ട​പാ​ക്കി​യ പ​ദ്ധ​തി ത​ക​ർ​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷം ചെ​യ്ത​ത്. അ​തി​നാ​യി ബി​ജെ​പി​യു​മാ​യി പ്ര​തി​പ​ക്ഷം കൈ​കോ​ർ​ത്തു.​കേ​ന്ദ്ര എ​ജ​ൻ​സി​ക​ളെ പൂ​ർ​ണ​മാ​യും ബി​ജെ​പി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളി​ൽ​നി​ന്നു കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ അ​റി​യു​ക​യാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 24 മു​ത​ൽ 31 വ​രെ ഗൃഹസ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------