ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ ഡ​ൽ​ഹി എ​യിം​സി​ലേ​ക്ക് മാ​റ്റു​ന്നു
Saturday, January 23, 2021 5:50 PM IST
റാ​ഞ്ചി: ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ ഡ​ൽ​ഹി എ​യിം​സി​ലേ​ക്ക് മാ​റ്റു​ന്നു. മ​ക​നും ആ​ർ​ജെ​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വും കു​ടും​ബ​വും റാ​ഞ്ചി​യി​ൽ ലാ​ലു​വി​നൊ​പ്പ​മു​ണ്ട്.

ഇ​വ​രും ഡ​ൽ‌​ഹി​യി​ലേ​ക്ക് ലാ​ലു​വി​നെ അ​നു​ഗ​മി​ക്കും. കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ലാ​ലു ശ്വാസ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് റാ​ഞ്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗം വ​ഷ​ളാ​യ​തോ​ടെ​യാ​ണ് എ​യിം​സി​ലേ​ക്ക് മാ​റ്റു​ന്ന​ത്.

ജ​യി​ലി​ലെ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​യിം​സി​ലേ​ക്ക് മാ​റ്റു​ന്ന​ത്. 2017 ഡി​സം​ബ​ര്‍ മു​ത​ല്‍ ജാ​ര്‍​ഖ​ണ്ഡി​ലെ ബി​ര്‍​സാ മു​ണ്ട ജ​യി​ലി​ലാ​ണ് ലാ​ലു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------