മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്; 29ന് ​സൂ​ച​ന പ​ണി​മു​ട​ക്ക്
Saturday, January 23, 2021 10:45 PM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡോ​ക്ട​ർ​മാ​രു​ടെ 2016 മു​ത​ലു​ള്ള ശ​മ്പ​ള​കു​ടി​ശി​ക ന​ല്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു വി​വി​ധ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​ൻ കെ​ജി​എം​സി​ടി​എ സം​സ്ഥാ​ന​സ​മി​തി തീ​രു​മാ​നി​ച്ചു. തിങ്കളാഴ്ച എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് മു​ൻ​പി​ലും ഡി ​എം ഇ ​ഓ​ഫീ​സി​നു മു​ൻ​പി​ലും രാ​വി​ലെ 11 ന് പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തും.

രോ​ഗി പ​രി​ച​ര​ണ​വും അ​ധ്യാ​പ​ന​വും ത​ട​സ​പ്പെ​ടാ​ത്ത രീ​തി​യി​ലാ​യി​രി​ക്കും ധ​ർ​ണ. 29ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ 11 വ​രെ സൂ​ച​ന പ​ണി​മു​ട​ക്ക് എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ന​ട​ത്തും.

സൂ​ച​ന പ​ണി​മു​ട​ക്ക് സ​മ​യ​ത്ത് ഒ​പി​ക​ളും ശ​സ്ത്ര​ക്രി​യ​ക​ളും, അ​ധ്യാ​പ​ന​വും ന​ട​ത്തി​ല്ല. എ​ന്നാ​ൽ കോ​വി​ഡ് ചി​കി​ത്സ, അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ, അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ, ഐ ​സി യൂ, ​ലേ​ബ​ർ റൂം, ​അ​ത്യാ​ഹി​ത​വി​ഭാ​ഗം, വാ​ർ​ഡ് സേ​വ​ന​ങ്ങ​ൾ , എ​ന്നി​വ​യെ പ​ണി​മു​ട​ക്കി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.‌

29 മു​ത​ൽ എ​ല്ലാ നോ​ൺ കോ​വി​ഡ് മീ​റ്റിം​ഗു​ക​ൾ, ബോ​ർ​ഡ് മീ​റ്റിം​ഗു​ക​ൾ അ​ക്കാ​ഡ​മി​ക് ഡ്യൂ​ട്ടി​ക​ൾ വി ​ഐ പി ​ഡ്യൂ​ട്ടി​ക​ൾ പേ ​വാ​ർ​ഡ് അ​ഡ്മി​ഷ​ൻ എ​ന്നി​വ ബ​ഹി​ഷ്ക​രി​ക്കും. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും 24 മ​ണി​ക്കൂ​ർ റി​ലേ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. ഫെ​ബ്രു​വ​രി ഒ​മ്പ​തു മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​സ​മ​രം ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി കെ​ജി​എം​സി​ടി​എ സം​സ്ഥാ​ന​സ​മി​തി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------