ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ ഡ​ൽ​ഹി എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Saturday, January 23, 2021 11:22 PM IST
റാ​ഞ്ചി: ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ ഡ​ല്‍​ഹി​യി​ലെ ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ൽ (എയിം​സ്) പ്ര​വേ​ശി​പ്പി​ച്ചു. കാ​ർ​ഡി​യോ​തൊ​റാ​സി​ക് സെ​ന്‍റ​റി​ലെ കൊ​റോ​ണ​റി കെ​യ​ർ യൂ​ണി​റ്റി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ക​നും ആ​ർ​ജെ​ഡി നേ​താ​വുമാ​യ തേ​ജ​സ്വി യാ​ദ​വും കു​ടും​ബ​വും ലാ​ലു​വി​നൊ​പ്പ​മു​ണ്ട്.

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ലാ​ലു ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് റാ​ഞ്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം വ​ഷ​ളാ​യ​തോ​ടെ​യാ​ണ് ഡ​ൽ​ഹി​യി​ലെ എ​യിം​സി​ലേ​ക്ക് മാ​റ്റി​യ​ത്. ജ​യി​ലി​ലെ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ശു​പ​ത്രി മാ​റ്റം.

2017 ഡി​സം​ബ​ര്‍ മു​ത​ല്‍ ജാ​ര്‍​ഖ​ണ്ഡി​ലെ ബി​ര്‍​സാ മു​ണ്ട ജ​യി​ലി​ലാ​ണ് ലാ​ലു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------