ആ​ശ്വാ​സ​ത്തി​ന് വ​ക​യി​ല്ലാ​തെ ബ്രി​ട്ട​ൻ; വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം നാ​ലാ​യി​രം ക​ട​ന്നു
Sunday, January 24, 2021 6:11 AM IST
ല​ണ്ട​ൻ: കോ​വി​ഡ് ബാ​ധി​ത​രാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ ബ്രി​ട്ട​നി​ൽ ഉ​യ​രു​ന്നു. ആ​ശു​പ​ത്രി​ക​ളി​ൽ വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം നാ​ലാ​യി​രം ക​ട​ന്നു. സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച വ​രെ 4,076 പേ​രാ​ണ് വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ ഉ​ള്ള​ത്.

ബ്രി​ട്ട​നി​ൽ ശ​നി​യാ​ഴ്ച പു​തി​യ​താ​യി 33,552 കോ​വി​ഡ് കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. 1,348 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് ബാ​ധ​മൂ​ലമാണെന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ബ്രി​ട്ട​നി​ലെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഭ​യാ​ന​ക​മാ​ണെ​ന്നും, ഇ​ത് തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ശാ​സ്ത്ര വി​ദ​ഗ്ധ​ൻ പാ​ട്രി​ക് വാ​ല​ൻ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------