ആ​ല​പ്പു​ഴ ബൈ​പ്പാ​സ്: ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്നു സം​സ്ഥാ​ന മ​ന്ത്രി​മാ​രെ വെ​ട്ടി കേ​ന്ദ്രം
Sunday, January 24, 2021 10:08 AM IST
ആ​ല​പ്പു​ഴ: ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ പ​ട്ടി​ക​യി​ൽ​നി​ന്നു ര​ണ്ട് മ​ന്ത്രി​മാ​രെ​യും ര​ണ്ട് എം​പി​മാ​രെ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ വെ​ട്ടി. അ​തേ​സ​മ​യം ര​ണ്ട് കേ​ന്ദ്ര സ​ഹ​മ​ന്ത്രി​മാ​രെ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ൽ റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി നേ​രി​ട്ടു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ല. വി. ​മു​ര​ളീ​ധ​ര​നെ​യും ഉ​പ​രി​ത​ല ഗ​താ​ഗ​ത സ​ഹ​മ​ന്ത്രി വി​ജ​യ് കു​മാ​ർ സിം​ഗി​നെ​യു​മാ​ണ് കേ​ന്ദ്ര മ​ന്ത്രാ​ല​യം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്, പി. ​തി​ലോ​ത്ത​മ​ൻ, എം​പി​മാ​രാ​യ എ.​എം. ആ​രി​ഫ്, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യ രാ​ജ്, കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത, ദേ​ശീ​യ​പാ​ത സെ​ക്ര​ട്ട​റി, സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ മാ​ത്ര​മാ​ണ് കേ​ന്ദ്രം അം​ഗീ​ക​രി​ച്ച പ​രി​പാ​ടി​യി​ലു​ള്ള​ത്. ഗ​ഡ്ക​രി​യും മു​ഖ്യ​മ​ന്ത്രി​യും ചേ​ർ​ന്നു ബൈ​പ്പാ​സ് നാ​ടി​നു സ​മ​ർ​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്.

എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി ച​ട​ങ്ങി​ൽ നേ​രി​ട്ടെ​ത്തി​യാ​ണോ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക എ​ന്നു തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കു​മെ​ന്നു മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഒ​ഴി​വാ​ക്കി​യ പേ​രു​ക​ളും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രി​പാ​ടി​യു​ടെ വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നു തി​രി​ച്ച​യ​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ മൂ​ന്ന് മ​ന്ത്രി​മാ​രെ​യും എം​പി​മാ​രാ​യ എ.​എം.​ആ​രി​ഫി​നെ​യും കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രി​പാ​ടി ത​യാ​റാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​ത്തി​ന് അ​യ​ച്ച​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------