റി​പ്പ​ബ്ലി​ക് ദി​നം: ഡ​ൽ​ഹി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി
Sunday, January 24, 2021 10:43 AM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബാ​രി​ക്കേ​ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് റോ​ഡു​ക​ൾ എ​ല്ലാം അ​ട​ച്ചു. പ​ല സ്ഥ​ലങ്ങ​ളി​ലും പോ​ലീ​സിനൊ​പ്പം അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ത്തേ​യും വി​ന്യ​സി​ച്ചു.

ക​ർ​ഷ​ക​ർ പ​ല​സ്ഥ​ല​ങ്ങ​ളി​ലും മാ​ർ​ച്ച് ന​ട​ത്തി​യേ​ക്കു​മെ​ന്ന വാ​ർ​ത്ത പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ അ​ത് ത​ട​യു​ന്ന​തി​നു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഒ​രു ത​ര​ത്തി​ലു​ള്ള സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------