ഡ​ൽ​ഹി​യി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റി​ന്‍റെ കൊ​ല​പാ​ത​കം; കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Sunday, January 24, 2021 11:04 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ജ​ഫ്രാ​ബാ​ദി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റി​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. റാ​യീ​സ് അ​ൻ​സാ​രി(45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ടി​ന് പു​റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന റാ​യീ​സി​നെ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ആ​ക്ര​മി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റൊ​രാ​ൾ കൂ​ടി​യു​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ക്ര​മി​ക​ളി​ലൊ​രാ​ളെ പി​ടി​കൂ​ടി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദേ​ശ്വ​ർ സ്വ​ദേ​ശി​യാ​യ മൊ​ഹ്ദ് ഉ​മ​ർ(19)​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

2010ൽ ​ന​ട​ന്ന ഒ​രു കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​കാ​ര​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പി​ടി​യി​ലാ​യ പ്ര​തി പോ​ലീ​സി​നോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------