ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ വേ​ണാ​ട് എ​ക്സ്പ്ര​സി​ന്‍റെ എ​ൻജിൻ വേ​ർ​പെ​ട്ടു
Sunday, January 24, 2021 1:35 PM IST
കൊ​ച്ചി: വേ​ണാ​ട് എ​ക്സ്പ്ര​സി​ന്‍റെ എ​ൻജിൻ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ വേ​ർ​പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ഷൊ​ർ​ണൂ​രി​ലേ​ക്ക് പോ​കു​ന്ന ട്രെ​യി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വേ​ഗം കു​റ​വാ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി. എ​ൻജിനും ബോ​ഗി​യും ത​മ്മി​ൽ വീ​ണ്ടും ഘ​ടി​പ്പി​ച്ച​തി​ന് ശേ​ഷം ട്രെ​യി​ൻ വീ​ണ്ടും യാ​ത്ര തു​ട​ർ​ന്നു. അ​പ​ക‌​ട​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ 45 മി​നി​ട്ടോ​ളം വൈ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------