ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി പ​ത്തൊ​ൻ​പ​തു​കാ​രി!
Sunday, January 24, 2021 5:33 PM IST
ഹ​രി​ദ്വാ​ർ: സൃ​ഷ്ടി ഗോ​സ്വാ​മി​യെ​ന്ന പ​ത്തൊ​ൻ​പ​തു​കാ​രി​യാ​ണ് ഇ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ മു​ഖ്യ​മ​ന്ത്രി. ഇ​ന്നെ​ന്ന് പ​റ​ഞ്ഞാ​ൽ ഇ​ന്ന് (ഞാ​യ​റാ​ഴ്ച) മാ​ത്രം. സൃ​ഷ്ടി ഇ​ന്നൊ​റ്റ ദി​വ​സം സം​സ്ഥാ​ന​ത്തെ ന​യി​ക്കും. ദേ​ശീ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സൃ​ഷ്ടി ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യ​ത്.

എ​ല്ലാ പെ​ൺ​മ​ക്ക​ൾ​ക്കും ഈ ​നാ​ഴി​ക​ക്ക​ല്ല് താ​ണ്ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​തി​ലൂ​ടെ തെ​ളി​യു​ന്ന​ത്. ന​മ്മ​ൾ അ​വ​രെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് സൃ​ഷ്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ മ​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കി​യ​തി​നു ന​ന്ദി​യും പ​റ​ഞ്ഞു.

ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ ബാ​ല വി​ദാ​ൻ സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യാ​ണ് സൃ​ഷ്ടി. ഇ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല​യും സൃ​ഷ്ടി​ക്കാ​ണ്. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സൃ​ഷ്ടി പ​ങ്കെ​ടു​ത്തി​രു​ന്നു.

2018 ലാ​ണ് ബാ​ല വി​ദാ​ൻ സ​ഭ​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി സൃ​ഷ്ടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് ബാ​ല വി​ദാ​ൻ സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പ​ദം. ഹ​രി​ദ്വാ​റി​ലെ സാ​ധാ​ര​ണ കു​ടും​ബ​ത്തി​ലാ​ണ് സൃ​ഷ്ടി ജ​നി​ച്ച​ത്. പി​താ​വി​ന് പ​ല​ച​ര​ക്ക് ക​ട​യും മാ​താ​വ് വീ​ട്ട​മ്മ​യു​മാ​ണ്. ബി​എ​സ്എം പി​ജി കോ​ള​ജി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് സൃ​ഷ്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------