ആ​ന്ധ്ര​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു
Sunday, January 24, 2021 8:24 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു. ഗു​ണ്ടൂ​രി​ലും വാ​റ​ങ്ക​ലി​ലു​മാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ച​ത്. ഗു​ണ്ടൂ​രി​ൽ ക​ഴി​ഞ്ഞ 19 ന് ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​ശാ​പ്ര​വ​ർ​ത്ത​ക വി​ജ​യ​ല​ക്ഷ്മി (42) ആ​ണ് മ​രി​ച്ച​ത്.

മ​സ്തി​ഷ്കാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ഇ​വ​ർ കു​ഴ​ഞ്ഞു വീ​ണി​രു​ന്നു. ഉ​ട​നെ വി​ജ​യ​ല​ക്ഷ്മി​യെ ഗു​ണ്ടൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​രി​ച്ചു.

വാ​ക്സി​ൻ കു​ത്തി​വ​യ്പു മൂ​ല​മാ​ണ് വി​ജ​യ​ല​ക്ഷ്മി മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ക​ള​ക്ട​ർ സാ​മു​വ​ൽ ആ​ന​ന്ദ് മ​രി​ച്ച വി​ജ​യ​ല​ക്ഷ്മി​യു​ടെ മ​ക​ന് ജോ​ലി​യും വീ​ടും ന​ഷ്ട​പ​രി​ഹാ​ര​വും വാ​ഗ്ദാ​നം ചെ​യ്തു. വാ​റ​ങ്ക​ലി​ലെ ന്യൂ ​ശ​യാം​പേ​ട്ട​യി​ൽ 45 വ​യ​സു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ മ​രി​ച്ചി​രു​ന്നു. 19 ന് ​ആ​ണ് ഇ​വ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------