സോ​ളാ​ർ പീ​ഡ​ന​ക്കേ​സ്: സി​ബി​ഐ തീ​രു​മാ​നം സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
Sunday, January 24, 2021 9:07 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ടാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​രി​നു ത​ന്നെ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി. സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി സ​ർ​ക്കാ​രി​നു ത​ന്നെ തി​രി​ച്ച​ടി​യാ​കും. ഏ​ത​ന്വേ​ഷ​ണ​ത്തി​നും കോ​ൺ​ഗ്ര​സും താ​നും എ​തി​ര​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഞ്ച് വ​ർ​ഷം കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന ക​ക്ഷി​യു​മാ​യി ച​ങ്ങാ​ത്തം കൂ​ടി പു​തി​യ തീ​രു​മാ​നം. വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്ന് രാ​വി​ലെ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് എ​ടു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഇ​തു​വ​രെ ഒ​ര​ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ജാ​മ്യം ല​ഭി​ക്കാ​ത്ത വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടും ന​ട​പ​ടി​യി​ല്ല.

ക​മ്മീ​ഷ​ന്‍റെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​യി​ല്ല. ത​ങ്ങ​ളാ​രും സ​ർ​ക്കാ​രി​ന്‍റെ കൈ​ക​ൾ കെ​ട്ടി​യി​ല്ല. ഇ​ത്ര​യും നാ​ൾ അ​ന​ങ്ങാ​തി​രു​ന്ന സ​ർ​ക്കാ​ർ പ​ഴ​യ കേ​സി​ൽ പു​തി​യ അ​ട​വ് പ്ര​യോ​ഗി​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് സോ​ളാ​ർ പ്ര​തി​ക​ൾ നി​യ​മ​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു. ഇ​ന്ന​വ​ർ വെ​ളി​യി​ൽ സ്വ​ത​ന്ത്ര​രാ​യി ന​ട​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രും. ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ക​ഴി​യി​ല്ല. ഇ​ത് കേ​ര​ള​മാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------