സോ​ളാ​ർ പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി
Sunday, January 24, 2021 9:16 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി. പോ​ലീ​സി​ന്‍റെ വീ​ഴ്ച കൊ​ണ്ടാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. സി​ബി​ഐ അ​ന്വേ​ഷി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ കേ​സി​ലു​ണ്ടെ​ന്നും മ​ര​ണം വ​രെ പോ​രാ​ടു​മെ​ന്നും പ​രാ​തി​ക്കാ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

രാ​ഷ്ട്രീ​യ​പ്രേ​രി​ത കേ​സെ​ന്നു പ​റ​ഞ്ഞ് ത​ട്ടി​ക്ക​ളി​ക്കു​ന്ന ആ​ദ്യ പീ​ഡ​ന​ക്കേ​സാ​ണി​ത്. ജോ​സ് കെ. ​മാ​ണി ഉ​ൾ​പ്പെ​ടെ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ എ​ല്ലാ​വ​ർ​ക്കെ​തി​രെ​യും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ആ​റു പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

മ​റ്റു പ​രാ​തി​ക​ളി​ൽ എ​ഫ്ഐ​ആ​ർ വ​രു​ന്ന മു​റ​യ്ക്ക് തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി നീ​ങ്ങു​മെ​ന്നും, ഇ​ക്കാ​ര്യ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യി പ​ര​സ്യ സം​വാ​ദ​ത്തി​ന് താ​ൻ ത​യാ​റാ​ണെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി പ​രാ​തി​ക്കാ​രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------