ട്രാ​ക്ട​ർ റാ​ലി​യി​ൽ കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ പാ​ക് ശ്ര​മം; 300 ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ൾ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ്
Sunday, January 24, 2021 9:37 PM IST
ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന ട്രാ​ക്ട​ർ റാ​ലി​യി​ൽ കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന 308 പാ​ക്കി​സ്ഥാ​ൻ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ​താ​യി ഡ​ല്‍​ഹി പോ​ലീ​സ്. ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് റാ​ലി​യി​ൽ കു​ഴ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ജ​നു​വ​രി 13 മു​ത​ൽ 18 വ​രെ മു​ന്നൂ​റോ​ളം ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ളാ​ണ് ഈ ​ആ​വ​ശ്യ​ത്തി​നാ​യി പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നും സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തെ​ന്നും ഇ​ന്‍റ​ലി​ജ​ൻ​സ് സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ ദീ​പേ​ന്ദ്ര പ​ഥ​ക് പ​റ​ഞ്ഞു.

ജ​നു​വ​രി 26ന് ​ന​ട​ക്കു​ന്ന ട്രാ​ക്ട​ര്‍ റാ​ലി​യി​ല്‍ ഖ​ലി​സ്ഥാ​ന്‍ തീ​വ്ര​വാ​ദി​ക​ള്‍ നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ട്രാ​ക്ട​ര്‍ റാ​ലി​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വ​വും നി​ല​നി​ന്നി​രു​ന്നു.

ക​ര്‍​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ഡ​ല്‍​ഹി പോ​ലീ​സും ത​മ്മി​ല്‍ പ​ല​വ​ട്ടം ന​ട​ന്ന ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ ട്രാ​ക്ട​ര്‍ റാ​ലി​ക്ക് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------