നേ​പ്പാ​ളി​ൽ രാ​ഷ്ട്രീ​യ വ​ടം​വ​ലി; പ്ര​ധാ​ന​മ​ന്ത്രി കെ.​പി ശ​ർ​മ ഓ​ലി​യെ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി പു​റ​ത്താ​ക്കി
Sunday, January 24, 2021 11:30 PM IST
കാ​ഠ്മ​ണ്ഡു: പ്ര​ധാ​ന​മ​ന്ത്രി കെ.​പി ശ​ർ​മ ഓ​ലി​യെ നേ​പ്പാ​ള്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി പു​റ​ത്താ​ക്കി. ഞാ​യ​റാ​ഴ്ച നേ​പ്പാ​ള്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി​യി​ലെ വി​മ​ത വി​ഭാ​ഗം ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഓ​ലി​യു​ടെ പാ​ര്‍​ട്ടി അം​ഗ​ത്വം റ​ദ്ദാ​ക്കി​യ​താ​യി നേ​പ്പാ​ള്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച വി​മ​ത വി​ഭാ​ഗം നേ​താ​ക്ക​ൾ ഒ​ലി​യു​ടെ അം​ഗ​ത്വം റ​ദ്ദാ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം 20ന് ​നേ​പ്പാ​ൾ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​ൻ ഒ​ലി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത് പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി.

'ഞ​ങ്ങ​ൾ ഒ​ലി​യെ എ​ൻ.​സി.​പി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​നി അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഞ​ങ്ങ​ൾ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​ര​ണം, ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ അം​ഗ​മാ​യി​രി​ക്കാ​നു​ള്ള യോ​ഗ്യ​ത അ​ദ്ദേ​ഹ​ത്തി​നി​ല്ല. ഞ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. പ​ക്ഷേ, ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല'- വി​മ​ത വി​ഭാ​ഗം നേ​താ​വ് മാ​ധ​വ് കു​മാ​ർ നേ​പ്പാ​ൾ പ​റ​ഞ്ഞു.

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി പ്ര​ച​ണ്ഡ​യു​മാ​യി പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ തു​ട​രു​ന്ന അ​ധി​കാ​ര വ​ടം​വ​ലി രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​ന്‍ ഒ​ലി രാ​ഷ്ട്ര​പ​തി ബി​ദ്യ​ദേ​വി ഭ​ണ്ഡാ​രി​യോ​ട് ശി​പാ​ര്‍​ശ ചെ​യ്ത​ത്. ത​ന്‍റെ പ​ഴ​യ പാ​ര്‍​ട്ടി​യാ​യ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് നേ​പ്പാ​ള്‍ (യു ​എം എ​ല്‍) പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ ഒ​ലി ആ​ലോ​ചി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------