മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ശ​മ്പ​ള കു​ടി​ശി​ക: ഇ​ന്ന് പ്ര​തി​ഷേ​ധ​ദി​നം
Monday, January 25, 2021 8:15 AM IST
തിരുവനന്തപുരം: ശ​മ്പ​ള കു​ടി​ശി​ക ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​ത്തി​നൊ​രു​ങ്ങി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ൾ​ക്ക് മു​മ്പി​ലും ഡി​എ​ഇ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ലും പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ 11 വ​രെ സൂ​ച​നാ പ​ണി​മു​ട​ക്കും ന​ട​ത്തും. ഈ ​സ​മ​യം ഒ​പി, ഇ​ല​ക്റ്റി​വ് ശ​സ്ത്ര​ക്രി​യ, അ​ധ്യാ​പ​നം എ​ന്നി​വ ന​ട​ത്തി​ല്ല.

2016 ജ​നു​വ​രി മു​ത​ലു​ള്ള ശ​മ്പ​ള കു​ടി​ശി​ക ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്. നീ​തി ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ ഫെ​ബ്രു​വ​രി ഒ​മ്പ​തു മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് പോ​കാ​നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------