അ​ഴി​മ​തി കേ​സ് ബാ​ധി​ക്കി​ല്ല; വീ​ണ്ടും മ​ത്സ​രി​ക്കാ​മെ​ന്ന് ഇ​ബ്രാ​ഹിം​കു​ഞ്ഞ്
Monday, January 25, 2021 4:42 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ൽ പ്ര​തി​യാ​യ മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി വി.​കെ.​ഇ​ബ്രാ​ഹിം​കു​ഞ്ഞ് വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും ത​നി​ക്കെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സ് വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണ്ഡ​ല​മാ​യ ക​ള​മ​ശേ​രി​യി​ൽ ത​നി​ക്ക് ന​ല്ല സാ​ധ്യ​ത​യു​ണ്ട്. ത​നി​ക്കെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാം. അ​തി​നാ​ൽ കേ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ഷ​യ​മാ​കി​ല്ല. പാ​ർ​ട്ടി അ​നു​വ​ദി​ച്ചാ​ൽ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ അ​ഞ്ചാം പ്ര​തി​യാ​യ മു​ൻ​മ​ന്ത്രി​യെ ന​വം​ബ​ർ 18ന് ​അ​ദ്ദേ​ഹം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് ഹൈ​ക്കോ​ട​തി ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

പാ​സ്പോ​ർ​ട്ട് കോ​ട​തി​യി​ൽ കെ​ട്ടി​വ​യ്ക്ക​ണം, എ​റ​ണാ​കു​ളം ജി​ല്ല വി​ട്ട് പോ​ക​രു​ത്, അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണം തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് മു​ൻ​മ​ന്ത്രി​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------