കു​തി​രാ​ൻ: ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം
Monday, January 25, 2021 5:17 PM IST
കൊ​ച്ചി: കു​തി​രാ​ൻ തു​ര​ങ്ക​പാ​ത തു​റ​ക്കു​ന്ന​തി​ലെ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. പൊ​തു​ജ​നം ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ കോ​ട​തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടോ എ​ന്നും ചോ​ദി​ച്ചു. ബു​ധ​നാ​ഴ്ച​യ്ക്ക​കം എ​ന്താ​ണ് ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

നി​ർ​മാ​ണം നി​ല​ച്ച നി​ല​യി​ലാ​ണെ​ന്നും ക​രാ​ർ ക​ന്പ​നി​യു​മാ​യി ത​ർ​ക്ക​ങ്ങ​ൾ നി​ല​വി​ലു​ണ്ടെ​ന്നും ദേ​ശീ​യ പാ​ത അ​തോ​റിറ്റി കോ​ട​തി​യെ അ​റി​യി​ച്ചു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യ സ​മ​ര​ങ്ങ​ളും പ​ണി വൈ​കാ​ൻ കാ​ര​ണ​മാ​യെ​ന്ന് ദേ​ശീ​യ പാ​ത അ​തോ​റി​റ്റി കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

പാ​ത തു​റ​ക്കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ആ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------