പ​ക്ഷി​ക​ൾ​ക്ക് കൈ​വെ​ള്ള​യി​ൽ തീ​റ്റ ന​ൽ​കി; ശി​ഖ​ർ ധ​വാ​നെ​തി​രേ കേ​സെ​ടു​ക്കും
Monday, January 25, 2021 6:07 PM IST
ല​ക്നോ: പ​ക്ഷി​ക​ൾ​ക്ക് കൈ​വെ​ള്ളയി​ൽ തീ​റ്റ ന​ൽ​കി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ശി​ഖ​ർ ധ​വാ​ൻ വി​വാ​ദ​ത്തി​ൽ. പ​ക്ഷി​പ്പ​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ധ​വാ​നെ​തി​രേ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ര​ണാ​സി​യി​ൽ വ​ച്ച് ന​ട​ത്തി​യ ഒ​രു ബോ​ട്ട് യാ​ത്ര​ക്കി​ടെ​യാ​ണ് ധ​വാ​ൻ പ​ക്ഷി​ക​ൾ​ക്ക് തീ​റ്റ ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ധ​വാ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ധ​വാ​നെ കൂ​ടാ​തെ ടൂ​റി​സ്റ്റ് ബോ​ട്ടി​ന്‍റെ ഉ​ട​മ​യ്‌​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ​യും കേ​സെ​ടു​ത്തേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. പ​ക്ഷി​ക​ൾ​ക്ക് തീ​റ്റ ന​ൽ​കു​ന്ന​തി​ൽ നി​ന്ന് ടൂ​റി​സ്റ്റു​ക​ളെ ത​ട​യ​ണ​മെ​ന്ന് വാ​ര​ണാ​സി ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------