ബ​ജ​റ്റ് ദി​ന​ത്തി​ൽ പാ​ല​മെ​ന്‍റി​ലേ​ക്ക് ക​ർ​ഷ​ക​രു​ടെ മാ​ർ​ച്ച്
Monday, January 25, 2021 7:16 PM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ർ റാ​ലി​ക്കു പി​ന്നാ​ലെ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നൊ​രു​ങ്ങി ക​ർ​ഷ​ക​ർ. ബ​ജ​റ്റ് ദി​ന​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് ഉ​പ​രോ​ധി​ക്കാ​നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ക​ർ​ഷ​ക​ർ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് കാ​ൽ​ന​ട ജാ​ഥ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക​ർ​ക്ക​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ റാ​ലി​ക്കു ഡ​ൽ​ഹി പോ​ലീ​സ് അ​നു​മ​തി ന​ല്കി​യ​ത്.

റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളെ ഒ​രു​വി​ധ​ത്തി​ലും ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു റാ​ലി​യു​മാ​യി ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ക്കാം. രാ​ജ്പ​ഥി​ലെ റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​നുശേ​ഷ​മേ ക​ർ​ഷ​ക​ർ​ക്കു റാ​ലി​യു​മാ​യി ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​കൂ.

ഡ​ൽ​ഹി​യെ ചു​റ്റു​ന്ന ഔ​ട്ട​ർ റിം​ഗ് റോ​ഡി​ലൂ​ടെ​യാ​ണു ര​ണ്ടു ല​ക്ഷ​ത്തോ​ളം ട്രാ​ക്ട​റു​ക​ളു​മാ​യി റാ​ലി ന​ട​ത്തു​മെ​ന്ന് ക​ർ​ഷ​ക​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സിം​ഗു, തി​ക്രി, ഗാ​സി​പ്പൂ​ർ അ​തി​ർ​ത്തി​ക​ളി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു ക​ട​ക്കു​ന്ന ട്രാ​ക്ട​ർ റാ​ലി പു​റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങ​ണ​മെ​ന്നാ​ണു പോ​ലീ​സ് നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------