സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് പൈ​ല​റ്റു​മാ​ർ​ക്ക് പ​രി​ക്ക്
Monday, January 25, 2021 8:53 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ര​ണ്ട് പൈ​ല​റ്റു​മാ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ഷ്മീ​രി​ലെ ക​ഠു​വ ജി​ല്ല​യി​ലെ ല​ഖാ​ൻ​പൂ​രി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ​ത്.

പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രേ​യും അ​ടു​ത്തു​ള്ള സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ച്ച്എ​ൽ​എ​ൽ ധ്രു​വ് ഹെ​ലി​കോ​പ്ട​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​കാ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------