ഗാ​ൽ​വാ​ൻ താ​ഴ്വ​ര​യി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച കേ​ണ​ൽ സ​ന്തോ​ഷ് ബാ​ബു​വി​ന് മ​ഹാ​വീ​ർ ച​ക്ര
Tuesday, January 26, 2021 2:07 AM IST
ന്യൂ​ഡ​ൽ​ഹി: ഗാ​ല്‍​വാ​ന്‍ താ​ഴ്‌​വ​ര​യി​ല്‍ ചൈ​നീ​സ് സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ വീ​ര​മൃ​ത്യു​വ​രി​ച്ച ധീ​ര സൈ​നി​ക​ന്‍ കേ​ണ​ല്‍ സ​ന്തോ​ഷ് ബാ​ബു​വി​ന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യ മ​ഹാ​വീ​ര്‍ ച​ക്ര ന​ല്‍​കും.

ചൈ​നീ​സ് സൈ​ന്യ​വു​മാ​യു​ള്ള അ​തി​ർ​ത്തി ത​ർ​ക്കം നേ​രി​ടു​ന്ന​തി​നി​ടെ കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഗാ​ൽ​വാ​ൻ താ​ഴ്വ​ര​യി​ൽ വി​ന്യ​സി​ച്ച 16 ബി​ഹാ​റി​ലെ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു സ​ന്തോ​ഷ് ബാ​ബു. ത​ന്‍റെ അ​വ​സാ​ന ശ്വാ​സം വ​രെ ശ​ത്രു​സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തെ സ​ന്തോ​ഷ് ബാ​ബു എ​തി​ർ​ത്തു​വെ​ന്നും അ​ദ്ദേ​ഹം കാ​ണി​ച്ച ധീ​ര​ത സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് ന​ൽ​കി​യെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഗാ​ൽ​വ​നി​ൽ ചൈ​നീ​സ് സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച അ​ഞ്ച് സൈ​നി​ക​രെ വീ​ര​ച​ക്ര ന​ൽ​കി ആ​ദ​രി​ക്കും. നാ​യി​ബ് സു​ബേ​ദാ​ർ നു​ദു​രം സോ​റ​ൻ(16 ബീ​ഹാ​ർ റെ​ജി​മെ​ന്‍റ്), ഹ​വി​ൽ​ദാ​ർ കെ. ​പ​ള​നി(​ഫീ​ൽ​ഡ് റെ​ജി​മെ​ന്‍റ്), ഹ​വി​ൽ​ദാ​ർ തെ​ജീ​ന്ദ​ർ സിം​ഗ്(​മീ​ഡി​യം റെ​ജി​മെ​ന്‍റ്), നാ​യി​ക് ദീ​പ​ക് സിം​ഗ്(16 ബീ​ഹാ​ർ റെ​ജി​മെ​ന്‍റ്), ശി​പാ​യി ഗു​ർ​തേ​ജ് സിം​ഗ്(3 പ​ഞ്ചാ​ബ് റെ​ജി​മെ​ന്‍റ്) എ​ന്നി​വ​രാ​ണ് വീ​ര​ച​ക്ര​യ്ക്ക് അ​ർ​ഹ​രാ​യ​ത്.

2020 ജൂ​ണി​ലാ​ണ് ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ർ ത​മ്മി​ൽ ഗാ​ൽ​വ​ൻ താ​ഴ്വ​ര​യി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ക​ഴി​ഞ്ഞ 45 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു ഏ​റ്റ​മു​ട്ട​ലു​ണ്ടാ​യ​ത്. കേ​ണ​ൽ സ​ന്തോ​ഷ് ബാ​ബു ഉ​ൾ​പ്പെ​ടെ 20 ഇ​ന്ത്യ​ൻ സൈ​നി​ക​രാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------