കെ.​സു​രേ​ന്ദ്ര​നും മ​ക​ളു​മൊ​ത്തു​ള്ള പോ​സ്റ്റ്: അ​ധി​ക്ഷേ​പി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു
Tuesday, January 26, 2021 10:07 AM IST
കോ​ഴി​ക്കോ​ട്: ബാ​ലി​കാ ദി​ന​ത്തി​ല്‍ മ​ക​ളോ​ടൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ച ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന​ടി​യി​ല്‍ മോ​ശം ക​മ​ന്‍റി​ട്ട​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

എ​ന്‍റെ മ​ക​ള്‍ എ​ന്‍റെ അ​ഭി​മാ​നം എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ദേ​ശീ​യ ബാ​ലി​കാ ദി​ന​ത്തി​ല്‍ കെ. ​സു​രേ​ന്ദ്ര​ന്‍ മ​ക​ളോ​ടൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ച​ത്. ചി​ത്ര​ത്തി​ന് താ​ഴെ തു​ട​ർ​ന്ന് അ​ജ്‌​നാ​സ് അ​ജ്‌​നാ​സ് എ​ന്ന ഐ​ഡി​യി​ല്‍ നി​ന്നാ​ണ് അ​ശ്ലീ​ല ക​മ​ന്‍റ് വ​ന്ന​ത്. ഇ​യാ​ള്‍​ക്കെ​തി​രെ ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് പ​രാ​തി ന​ല്‍​കു​ക​യും കൂ​ടാ​തെ ഖ​ത്ത​ര്‍ മി​നി​സ്ട്രി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ബി​ജെ​പി അ​നു​ഭാ​വി​ക​ൾ.


സു​രേ​ന്ദ്ര​ൻ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തോ​ട് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് പ്ര​തി​ക​രി​ച്ച​ത്. എ​ണ്ണാ​യി​ര​ത്തി​ല​ധി​കം ക​മ​ന്‍റു​ക​ളും നി​ല​വി​ൽ ചി​ത്ര​ത്തി​നു​ണ്ട്. ഏ​താ​ണ്ട് ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍ ചി​ത്രം ഷെ​യ​ര്‍ ചെ​യ്തി​ട്ടു​മു​ണ്ട്.

ഭൂ​രി​ഭാ​ഗം പേ​രും ആ​ശം​സ​ക​ള​റി​യി​ച്ചു​കൊ​ണ്ടാ​ണ് ക​മ​ന്‍റു​ക​ളി​ട്ട​തെ​ങ്കി​ലും അ​ധി​ക്ഷേ​പ സ്വ​ഭാ​വ​മു​ള്ള ഒ​ട്ടേ​റെ ക​മ​ന്‍റു​ക​ളും അ​തി​ലു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------