"അ​വ​ർ ഞ​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള​വ​ര​ല്ല': ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ച്ച​വ​രെ ത​ള്ളി സം​യു​ക്ത സ​മ​ര​സ​മി​തി
Tuesday, January 26, 2021 2:47 PM IST
ന്യൂ​ഡ​ൽ​ഹി: ‌റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ അ​വ​കാ​ശ പോ​രാ​ട്ട മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി ഡ​ൽ​ഹി​യി​ലേ​ക്ക് ആ​രം​ഭി​ച്ച ക​ർ​ഷ​ക മാ​ർ​ച്ച് സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​ന്നു. അ​തി​നി​ടെ ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​വ​രെ ത​ള്ളി സം​യു​ക്ത സ​മ​ര​സ​മി​തി രം​ഗ​ത്തെ​ത്തി. ഇ​വ​ർ ത​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള​വ​ര​ല്ലെ​ന്നും പു​റ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ് ഇ​വ​രെ​ന്നും സം​യു​ക്ത സ​മി​തി അ​റി​യി​ച്ചു.

ബി​കെ​യു ഉ​ഗ്ര​ഹാ​ന്‍, കി​സാ​ന്‍ മ​സ്ദൂ​ര്‍ സം​ഘ് എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് വി​ല​ക്ക് ലം​ഘി​ച്ച​ത്. ഇ​വ​ര്‍​ക്ക് സം​യു​ക്ത സ​മ​ര​സ​മി​തി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ക​ർ​ഷ​ക നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ച്ചു. നേ​ര​ത്തെ നി​ശ്ച​യി​ച്ച വ​ഴി​ക​ളി​ലൂ​ടെ​യ​ല്ലാ​തെ റാ​ലി ന​ട​ത്തി​യ​വ​ര്‍ സം​യു​ക്ത സ​മി​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​തി​ഷേ​ധ​ത്തി​ന് എ​ത്തി​യ​വ​ര​ല്ലെ​ന്നും സം​യു​ക്ത സ​മ​ര​സ​മി​തി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ൽ പ​ല​യി​ട​ത്തും സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണ്. ട്രാ​ക്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്നെ​ത്തി​യ ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ ചെ​ങ്കോ​ട്ട​യ്ക്ക് മു​ന്നി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു സം​ഘം ക​ര്‍​ഷ​ക​ര്‍ ചെ​ങ്കോ​ട്ട​ക്ക് മു​ക​ളി​ലും ക​യ​റി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------