അ​ക്ര​മം ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല; രാ​ജ്യ​ത്തെ ഓ​ർ​ത്ത് നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: രാ​ഹു​ൽ
Tuesday, January 26, 2021 3:31 PM IST
ന്യൂ​ഡ​ല്‍​ഹി: അ​ക്ര​മം ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ആ​ര്‍​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റാ​ല്‍ അ​തി​ന്‍റെ ന​ഷ്ടം ന​മ്മു​ടെ രാ​ജ്യ​ത്തി​ന് മാ​ത്ര​മാ​ണെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

ക​ര്‍​ഷ​ക​ര്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തു​ന്ന ട്രാ​ക്ട​ർ റാ​ലി സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ട്വീ​റ്റ്. രാ​ജ്യ​ത്തെ ഓ​ർ​ത്ത് ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.



അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ൽ പ​ല​യി​ട​ത്തും സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണ്. ട്രാ​ക്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്നെ​ത്തി​യ ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ ചെ​ങ്കോ​ട്ട​യ്ക്ക് മു​ന്നി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു സം​ഘം ക​ര്‍​ഷ​ക​ര്‍ ചെ​ങ്കോ​ട്ട​ക്ക് മു​ക​ളി​ലും ക​യ​റി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------