ഡല്‍ഹിയിലെ ട്രാക്ടർ റാലിക്കൊപ്പം കുതിരപ്പുറത്തേറി നിഹാംഗുകളും; പരുന്തുകളും കൂട്ടിന്
Tuesday, January 26, 2021 5:09 PM IST
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിലെ ശ്രദ്ധാകേന്ദ്രമാണ് കുതിപ്പുറത്തേറിയ നിഹാംഗ് സിക്കുകാർ. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ അ​വ​കാ​ശ പോ​രാ​ട്ട മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി ഡ​ൽ​ഹി​യി​ലേ​ക്ക് ആ​രം​ഭി​ച്ച ക​ർ​ഷ​ക റാലിയെ അനുഗമിച്ച് നൂറുകണക്കിന് സിക്കുകാരാണ് ഡൽഹിയിലെത്തിയത്.

സമരക്കാർക്ക്​ സുരക്ഷ ഒരുക്കലാണ്​ ഇവരുടെ ലക്ഷ്യം. നീല വസ്ത്രം, വാള്‍, കുന്തം, പടച്ചട്ട, മറ്റ് ആഭരണങ്ങള്‍, അലങ്കരിച്ച തലപ്പാവ് എന്നിങ്ങനെ വസ്ത്രധാരണത്തില്‍ തന്നെ സായുധരാണ് നിഹാംഗുകള്‍. കുതിരക്ക്​ പുറമെ പരുന്തുകളും ഇവർക്കൊപ്പമുണ്ട്​. കർഷക സമരം ആരംഭിച്ചപ്പോൾ മുതൽ കർഷകർക്ക്​ വിവിധ സഹായങ്ങളുമായി ഇവർ പ്രക്ഷോഭരംഗത്തുണ്ട്​.

വാളും പരിചയും ശരീരത്തിന്‍റെ ഭാഗമായി കരുതുന്ന ഇവർ ചെരിപ്പ്​ ധരിക്കില്ല. 1699 ഗുരു ഗോവിന്ദ് സിംഗാണ് നിഹാംഗ് സൈന്യം രൂപീകരിച്ചത്. സിക്ക് മതത്തിന്‍റെ ചരിത്രത്തില്‍ നിരവധി അധിനിവേശ ശക്തികളെ പ്രതിരോധിച്ച കഥയും ഇവര്‍ക്കുണ്ട്. സംസ്കൃതത്തില്‍ നിന്നാണ് നിഹാംഗ് എന്ന പേരിന്‍റെ വരവ്. ഭയമില്ലാത്തവന്‍ പോരാളി എന്നര്‍ത്ഥം.നീല നിറം നിഹാംഗുകളെ സംബന്ധിച്ച് ദേശസ്നേഹത്തിന്‍റെ പ്രതീകം കൂടിയാണ്.

യുദ്ധസമയങ്ങളിലോ മറ്റ് അപകട സമയങ്ങളിലോ തങ്ങളുടെ ജനത്തെയും വിശ്വാസത്തെയും സംരക്ഷിക്കാൻ അവർ ബാധ്യസ്ഥരാണെന്ന് നിഹാംഗുകള്‍ കരുതുന്നു. ആയുധമില്ലാത്തവനെ ആക്രമിക്കില്ലെന്നാണ് നിഹാംഗുകളുടെ നിയമം. എന്നാല്‍, ഉടവാള്‍ പുറത്തെടുത്താല്‍ രക്തം പുരളാതെ തിരികെ വാളുറയില്‍ തിരികെയിടില്ലെന്നും ഇവര്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------