ചെ​ങ്കോ​ട്ട​യി​ൽ ഉ​യ​ർ​ന്ന​ത് ഖാ​ലി​സ്ഥാ​ൻ പ​താ​ക​യോ..? സ​ത്യാ​വ​സ്ഥ ഇ​താ​ണ്
Tuesday, January 26, 2021 10:48 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​നി​ടെ ചെ​ങ്കോ​ട്ട​യി​ൽ ഖാ​ലി​സ്ഥാ​ൻ ഭീ​ക​ര​വാ​ദി​ക​ൾ പ​താ​ക സ്ഥാ​പി​ച്ചെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക പ്ര​ച​ര​ണം. ബി​ജെ​പി, സം​ഘ​പ​രി​വാ​ർ ഗ്രൂ​പ്പു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ പ്ര​ച​ര​ണം അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​തി​ലെ യാ​ഥാ​ർ​ഥ്യം എ​ന്താ​ണെ​ന്ന് നോ​ക്കാം. കാ​വി നി​റ​ത്തി​ലു​ള്ള നി​ഷാ​ൻ സാ​ഹി​ബാ​ണ് ചെ​ങ്കോ​ട്ട​യ്ക്കു മു​ക​ളി​ൽ കെ​ട്ടി​യ​ത്. സി​ഖ് മ​ത​വി​ശ്വാ​സി​ക​ളു​ടെ പ​താ​ക​യാ​ണി​ത്. നി​ഷാ​ൻ എ​ന്നാ​ൽ ചി​ഹ്നം എ​ന്നാ​ണ് അ​ർ​ഥം. മി​ക്ക ഗു​രു​ദ്വാ​ര​ക​ളി​ലും തു​ണി​യി​ൽ പൊ​തി​ഞ്ഞ കൊ​ടി​മ​ര​ത്തി​ൽ ഈ ​പ​താ​ക കാ​ണാം. ഇ​തി​ന് ഖാ​ലി​സ്ഥാ​നു​മാ​യി ബ​ന്ധ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------