മ​ദ്യ​ല​ഹ​രി​യി​ൽ അ​യ​ൽ​വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Wednesday, January 27, 2021 5:12 AM IST
കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ല്‍ അ​യ​ല്‍​വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​രൂ​ര്‍ പ​ന്തി​മു​ക​ള്‍ സ്വ​ദേ​ശി സാ​ബു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ​റ്റ് ചെ​യ്ത​ത്.

അ​യ​ല്‍​വാ​സി സു​രേ​ഷ് കു​മാ​റി​നെ​യാ​ണ് സാ​ബു ക​ത്തി​ക്ക് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ സു​രേ​ഷി​ന്‍റെ മു​ഖ​ത്തും ക​ഴു​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ് സു​രേ​ഷ്. സാ​ബു പ​തി​വാ​യി മ​ദ്യപി​ച്ച് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​യാ​ളാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------