ദീ​പ് സി​ദ്ദു ബി​ജെ​പി​ക്കാ​ര​ൻ: രാ​കേ​ഷ് തി​കാ​യ​ത്
Wednesday, January 27, 2021 10:16 AM IST
ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട​യി​ൽ അ​ക്ര​മ​മു​ണ്ടാ​ക്കി​യ ദീ​പ് സി​ദ്ദു സി​ക്കു​കാ​ര​ന​ല്ലെ​ന്നും ബി​ജെ​പി പ്ര​വ​ർ‌​ത്ത​ക​നാ​ണെ​ന്നും ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് രാ​കേ​ഷ് തി​കാ​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം സി​ദ്ദു നി​ൽ​ക്കു​ന്ന ചി​ത്ര​മു​ണ്ട്. ഇ​ത് ക​ർ​ഷ​ക​രു​ടെ പ്ര​സ്ഥാ​ന​മാ​ണ്, അ​ങ്ങ​നെ ത​ന്നെ തു​ട​രു​മെ​ന്നും ബി​കെ​യു നേ​താ​വ് രാ​കേ​ഷ് തി​കാ​യ​ത് പ​റ​ഞ്ഞു.

ചി​ല ആ​ളു​ക​ൾ ഉ​ട​ന​ടി ഇ​വി​ടം​വി​ട്ടു​പോ​കേ​ണ്ടി​വ​രും. സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​വ​ർ ഒ​രി​ക്ക​ലും പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യോ​ട് പ​റ​ഞ്ഞു.

ചെ​ങ്കോ​ട്ട​യി​ൽ അ​ക്ര​മ​വും സൃ​ഷ്ടി​ക്കു​ക​യും പ​താ​ക പാ​റി​ക്കു​ക​യും ചെ​യ്ത​വ​ർ അ​തി​ന്‍റെ വി​ല ന​ൽ​കേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​നെ​തി​രെ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​ത് സി​ക്കു​കാ​രു​ടെ പ്ര​സ്ഥാ​ന​മ​ല്ല, ക​ർ​ഷ​ക​രു​ടേ​താ​ണ്- തി​കാ​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------