മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; തൊ​ടു​പു​ഴ​യി​ൽ സു​ഹൃ​ത്തി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു
Wednesday, January 27, 2021 12:22 PM IST
തൊ​ടു​പു​ഴ: പാ​റ​മ​ട​ത്തൊ​ഴി​ലാ​ളി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു. സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​റു​തോ​ട്ടി​ൻ​ക​ര വേ​ലാം​കു​ന്നേ​ൽ കേ​ശ​വ​ന്‍റെ മ​ക​ൻ സാ​ജു (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

കാ​ളി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ തൊ​ടു​പു​ഴ കോ​ടി​ക്കു​ളം ചെ​റു​തോ​ട്ടി​ൻ​ക​ര​യി​ലാ​ണ് സം​ഭ​വം. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ക​ണ്ണ​നെ (70) യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ദ്യ​പാ​ന​ത്ത​ത്തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ചെ​റു​തോ​ട്ടി​ൻ​ക​ര​യി​ലു​ള്ള വ​ർ​ക്ക്ഷോ​പ്പ് കെ​ട്ടി​ട​ത്തി​നു പി​ന്നി​ൽ അ​ടു​ത്ത​ടു​ത്ത മു​റി​ക​ളി​ലാ​യി​രു​ന്നു സാ​ജു​വും ക​ണ്ണ​നും താ​മ​സി​ച്ചി​രു​ന്ന​ത്. സു​ഹൃ​ത്തും രോ​ഗ ബാ​ധി​ത​നു​മാ​യ ക​ണ്ണ​ന് ഭ​ക്ഷ​ണ​വും മ​റ്റും വാ​ങ്ങി ന​ൽ​കി​യി​രു​ന്ന​ത് സാ​ജു​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​മാ​കാം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സാ​ജു​വി​നെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഭാ​ര്യ​യെ തീ ​കൊ​ളു​ത്തി കൊ​ന്ന കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------