മ​ത മൗ​ലി​ക​വാ​ദി​ക​ളു​മാ​യു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കാ​ൻ യു​ഡി​എ​ഫി​ന് ആ​ഗ്ര​ഹം: എ.​വി​ജ​യ​രാ​ഘ​വ​ൻ
Wednesday, January 27, 2021 1:14 PM IST
തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം മ​ത മൗ​ലി​ക​വാ​ദി​ക​ളു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ല്‍ ദൃ​ഢ​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​റും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എ.​വി​ജ​യ​രാ​ഘ​വ​ന്‍. ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പാ​ണ​ക്കാ​ട്ടേ​ക്ക് പോ​യ​തി​ന്‍റെ രാ​ഷ്ട്രീ​യ സ​ന്ദേ​ശം കൃ​ത്യ​മാ​ണ്. മ​ത​മൗ​ലി​ക​വാ​ദി​ക​ളു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട്‌ വി​പു​ലീ​ക​രി​ക്കു​ക എ​ന്നാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ടി​ന് വേ​ണ്ട​ത് വി​ക​സ​ന കാ​ഴ്ച​പ്പാ​ടും ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളും പ​രി​ര​ക്ഷ​യു​മാ​ണ്. മൗ​ലി​ക​മാ​യ വി​ഷ​യ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ അ​ഭി​പ്രാ​യം യു​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​യാ​തി​രി​ക്കു​ന്ന​ത് ബി​ജെ​പി​യു​മാ​യി രാ​ഷ്ട്രീ​യ നീ​ക്കു​പോ​ക്കു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​നാ​ണ്. ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് യാ​തൊ​രു മ​ടി​യും കൂ​ടാ​തെ​യാ​ണ് ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും സി​പി​എം ആ​ക്ടിം​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

താ​മ​ര ചി​ഹ്ന​ത്തി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ യാ​തൊ​രു മ​ടി​യു​മി​ല്ലാ​ത്ത അ​ണി​ക​ളെ സൃ​ഷ്ടി​ച്ച​താ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ മി​ക​വാ​യി അ​വ​ര്‍ കാ​ണു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. വ​ര്‍​ഗീ​യ​വ​ത്ക​ര​ണ​ത്തി​ന് മു​ന്‍​ഗ​ണ​ന​യെ​ന്ന ബി​ജെ​പി​യു​ടെ സ​മീ​പ​ന​ത്തി​ന് വ്യ​ത്യ​സ്ത​മാ​യ​താ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു​മു​ന്ന​ണി​യും സ​ര്‍​ക്കാ​രു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------